മര്‍ദ്ദനക്കേസ്‌ പ്രതിക്ക്‌ 5 മാസം തടവും പിഴയും

0
10

കാസര്‍കോട്‌: മര്‍ദ്ദനക്കേസിലെ പ്രതിയെ കോടതി 5 മാസം തടവും 5000രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 30 ദിവസം കൂടി തടവനുഭവിക്കണം. മധൂര്‍, ഹിദായത്ത്‌ നഗര്‍, ചെട്ടുംകുഴിയിലെ അബ്‌ദുള്‍ ഖാദര്‍ എന്ന ഖാദറി (32)നെയാണ്‌ ജൂഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റു കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌. 2012 ആഗസ്റ്റ്‌ 6ന്‌ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റു പരിസരത്ത്‌ ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സയ്യിദ്‌ മുഹമ്മദ്‌ ബുഖാരി (42)യെ പണമിടപാട്‌ സംബന്ധിച്ച തകര്‍ത്തെ തുടര്‍ന്ന്‌ മര്‍ദ്ദിച്ചുവെന്ന കേസിലാണ്‌ ശിക്ഷ. കാസര്‍കോട്‌ പൊലീസാണ്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌. കേസിലെ രണ്ടാം പ്രതി തായലങ്ങാടിയിലെ റഷീദിനെ കോടതി വെറുതെ വിട്ടു.

NO COMMENTS

LEAVE A REPLY