കാട്ടുകുക്കെ സഹ. ബാങ്ക്‌: കോണ്‍ഗ്രസിന്‌ എതിരില്ല

0
6


കാട്ടുകുക്കെ: കാട്ടുകുക്കെ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണ സമിതിയിലേക്ക്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
28നു ഭരണസമിതി തിരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്ന ഇവിടെ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഇന്നലെ സമാപിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ മാത്രമേ പത്രിക സമര്‍പ്പിച്ചിട്ടുള്ളൂ.ബി എസ്‌ ഗാംഭീര്‍, പ്രസാദ്‌ റൈ, ദീപക്‌ റൈ, അബ്‌ദുള്‍ റസാഖ്‌, പ്രശാന്ത്‌ എം, സവിത, ബാലപ്പ, ചന്ദ്രാവതി, ദയാനന്ദ നായക്‌ എന്നിവരാണ്‌ പത്രിക നല്‍കിയത്‌. 28ന്‌ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

NO COMMENTS

LEAVE A REPLY