സ്‌കൂള്‍ കുട്ടികളെ കയറ്റി മദ്യലഹരിയില്‍ ഓട്ടോ ഓടിച്ച യുവാവ്‌ അറസ്റ്റില്‍

0
12


കാസര്‍കോട്‌: മദ്യലഹരിയില്‍ സ്‌കൂള്‍ കുട്ടികളെയും കയറ്റി അപകടകരമായ രീതിയില്‍ ഓടിച്ച ഓട്ടോയുമായി ഡ്രൈവറെ ട്രാഫിക്‌ എസ്‌ ഐ രഘുനാഥനും സംഘവും അറസ്റ്റ്‌ ചെയ്‌തു. നിഥിന്‍കുമാര്‍ (36) എന്നയാളാണ്‌ ഇന്നലെ വൈകീട്ട്‌ ചൗക്കി ഭഗവതി നഗറില്‍ വെച്ച്‌ അറസ്റ്റിലായത്‌.
ഓട്ടോയുടെ ഓട്ടത്തില്‍ സംശയം തോന്നി പൊലീസ്‌ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന കാര്യം വ്യക്തമായതെന്ന്‌ പൊലീസ്‌ പറഞ്ഞു. എല്‍ കെ ജി മുതല്‍ ആറാം ക്ലാസ്‌ വരെയുള്ള ഏഴോളം കുട്ടികളാണ്‌ ഓട്ടോയില്‍ ഉണ്ടായിരുന്നത്‌. ഇവരെ പൊലീസ്‌ ജീപ്പില്‍ കയറ്റി അതാതു വീടുകളിലെത്തിച്ച്‌ രക്ഷിതാക്കളെ കാര്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തിയശേഷമാണ്‌ എസ്‌ ഐയും സംഘവും മടങ്ങിയത്‌.
അറസ്റ്റിലായ നിഥിന്‍കുമാറിനെ വൈദ്യപരിശോധന നടത്തി മദ്യം കഴിച്ചിട്ടുണ്ടെന്ന്‌ ഉറപ്പാക്കിയ ശേഷം കേസെടുത്ത്‌ സ്വന്തം ജാമ്യത്തില്‍ വിട്ടതായി പൊലീസ്‌ പറഞ്ഞു. മദ്യലഹരിയില്‍ ഡ്രൈവിംഗ്‌ നടത്തുന്നതിനെതിരെ നടപടി ശക്തമാക്കുമെന്ന്‌ എസ്‌ ഐ രഘുനാഥന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY