കാസര്‍കോടിനി മുളയുടെ തലസ്ഥാനം; വച്ചു പിടിപ്പിക്കുന്നത്‌ മൂന്നു ലക്ഷം തൈകള്‍

0
9

കാസര്‍കോട്‌: കാസര്‍കോടിനെ ദക്ഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാക്കുന്ന ദൗത്യത്തിനു നാളെ തുടക്കം. കാസര്‍കോട്‌, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തുകളിലെ 13 പഞ്ചായത്തുകളിലായി മൂന്നു ലക്ഷം മുളതൈകള്‍ നട്ടുപിടിപ്പിക്കുന്നതാണ്‌ പദ്ധതി. രാവിലെ 10 മുതല്‍ 11 വരെ ഒരേ സമയത്തായിരിക്കും ഇത്രയും തൈകള്‍ വച്ചു പിടിപ്പിക്കുക. ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമാര്‍ പഞ്ചായത്തു തലത്തിലും വാര്‍ഡ്‌ അംഗങ്ങള്‍ വാര്‍ഡു തലത്തിലും ഉദ്‌ഘാടനം ചെയ്യും. ഭൂഗര്‍ഭ ജലം അനുദിനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ്‌ കുമ്പള, ബദിയഡുക്ക, ചെങ്കള, ചെമ്മനാട്‌, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം, മംഗല്‍പ്പാടി, വൊര്‍ക്കാടി, പുത്തിഗെ, മീഞ്ച, പൈവളിഗെ, എന്‍മകജെ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്‌. സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പരിപാടിയില്‍ പങ്കാളികളാകണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്ത്‌ ബാബു അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY