ചേസിസുകളുടെ ടയര്‍ മോഷണം; പ്രതികളുടെ ചിത്രം സിസിടിവി ക്യാമറയില്‍

0
11


ചെറുവത്തൂര്‍: പെട്രോള്‍ പമ്പുകള്‍ക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ലോറി ചേസിസുകളില്‍ നിന്നു പത്തു ടയറുകള്‍ മോഷ്‌ടിച്ച സംഘത്തിന്റെ ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഈ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷ്‌ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌.മേല്‍മട്‌ലായി, പയ്യന്നൂര്‍ കണ്ടോത്ത്‌ എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ക്കു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ചേസിസുകളില്‍ നിന്നാണ്‌ ടയറുകള്‍ മോഷണം പോയത്‌. കണ്ടോത്ത്‌ നിന്നു ആറും മട്‌ലായിയില്‍ നിന്നു നാലു ടയറുകളുമാണ്‌ മോഷണം പോയത്‌.ഡ്രൈവര്‍മാര്‍ സമീപത്തെ കടവരാന്തയില്‍ ഉറങ്ങികിടക്കുന്നതിനിടയില്‍ വാഹനത്തിലെത്തിയ സംഘമായിരിക്കാം മോഷണം നടത്തിയതെന്നു സംശയിക്കുന്നു. മട്‌ലായി പമ്പിലെ ക്യാമറ പ്രവര്‍ത്തിക്കാത്തതിനാല്‍ ചിത്രം പതിഞ്ഞിട്ടില്ല. കണ്ടോത്തെ പമ്പിലെ ക്യാമറയില്‍ നിന്നാണ്‌ ചിത്രങ്ങള്‍ ലഭിച്ചത്‌. ഇരു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നു സംശയിക്കുന്നു. നേരത്തെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷണം പോയ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ചേസിസുകളില്‍ നിന്നു ടയര്‍ മോഷണം പോയ സംഭവം ഇതാദ്യമായാണ്‌.

NO COMMENTS

LEAVE A REPLY