മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിക്ക്‌ 2 വര്‍ഷം തടവ്‌

0
9

കാസര്‍കോട്‌: മുക്കുപണ്ടം പണയം വച്ച്‌ ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലെ പ്രതിക്ക്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടു കോടതി രണ്ടു വകുപ്പുകളിലായി രണ്ടര വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവനുഭവിക്കണം.മുളിയാര്‍, അമ്മംകോട്ടെ അബ്‌ദുള്‍ ഖാദര്‍ മൗലവിയുടെ മകന്‍ സി.എ.യൂസഫി(36)നെയാണ്‌ കോടതി ശിക്ഷിച്ചത്‌.
2013 മാര്‍ച്ച്‌ 16ന്‌ മുക്കുപണ്ടം പണയംവച്ച്‌ കാസര്‍ കോട്‌ പബ്ലിക്‌ സര്‍വ്വീസ്‌ കോ.ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ നിന്ന്‌ 325000 രൂപ ലോണെടുത്തുവെന്നാണ്‌ കേസ്‌. പിന്നീട്‌ നടന്ന പരിശോധനയില്‍ പണയം വച്ച സ്വര്‍ണ്ണം വ്യാജമാണെന്നു കണ്ടെത്തി അന്നത്തെ ബാങ്കു മാനേജരായ രവീന്ദ്രനാണ്‌ കാസര്‍കോട്‌ പൊലീസില്‍ പരാതി നല്‍കിയത്‌.

NO COMMENTS

LEAVE A REPLY