പൊലീസ്‌ വാഹനം തട്ടി വഴിയാത്രക്കാരന്‍ മരിച്ചു

0
9


പയ്യന്നൂര്‍: പൊലീസ്‌ വാഹനം തട്ടി കാല്‍നട യാത്രക്കാരനായ നിര്‍മ്മാണ തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കാങ്കോല്‍ ടൗണില്‍ വെച്ചാണ്‌ അപകടം.
കക്കറ സ്വദേശിയും കാങ്കോല്‍ സബ്‌സ്റ്റേഷന്‌ സമീപം താമസക്കാരനുമായ ഇളയടത്ത്‌ ഹൗസിലെ കെ രാജനാ(40)ണ്‌ മരിച്ചത്‌.
രാജന്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ വരികയായിരുന്നു. ഇതിനിടയിലാണ്‌ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ പയ്യന്നൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന പൊലീസ്‌ വാഹനം ഇയാളെ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഉടന്‍ പൊലീസ്‌ വാഹനം നിര്‍ത്തി അതേ വാഹനത്തില്‍ തന്നെ പയ്യന്നൂര്‍ ആശുപത്രിയിലും, പിന്നീട്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന്‌ പുലര്‍ച്ചയോടെ മരിച്ചു. കണ്ണന്‍- സരോജിനി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ഇ അജിത. മക്കള്‍: ഇ ആര്യരാജ്‌, അശ്വിന്‍ രാജ്‌.

NO COMMENTS

LEAVE A REPLY