കാറ്റും മഴയും; ചെറുവത്തൂരിലും പടന്നയിലും വന്‍ നാശനഷ്‌ടം

0
4
Rain drops falling from a black umbrella concept for bad weather, winter or protection


ചെറുവത്തൂര്‍: കനത്ത കാറ്റിലും മഴയിലും ചെറുവത്തൂര്‍, പടന്ന, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്‌ടം.ചെറുവത്തൂര്‍ മയ്യിച്ചയില്‍ മഠത്തില്‍ കണ്ണന്‍, പുതിയപുരയില്‍ കുഞ്ഞിപ്പെണ്ണ്‌ എന്നിവരുടെ ഓടുമേഞ്ഞ വീടിന്‌ മുകളില്‍ തെങ്ങ്‌ പൊട്ടിവീണ്‌ മേല്‍ക്കൂര തകര്‍ന്നു. കാടങ്കോട്ടെ ജാനകിയുടെ പശു തൊഴുത്തിന്‌ മേല്‍ തെങ്ങ്‌ വീണ്‌ തൊഴുത്ത്‌ ഭാഗികമായി തകര്‍ന്നു.
കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ക്ലായിക്കോട്‌ കൊരക്കണ്ണിയിലെ എം.കുസുമത്തിന്റെ കോണ്‍ക്രീറ്റ്‌ വീടിന്‌ മുകളില്‍ നിര്‍മ്മിച്ച ഓടുമേഞ്ഞ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. കൂളിയാട്‌ ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ ഉപയോഗിക്കുന്ന ശുചിമുറികളുടെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. ചെറുവത്തൂരിലും ചീമേനിയിലുമായി വൈദ്യുതി ലൈനുകളില്‍ തെങ്ങ്‌ വീണ്‌ 12 വോളം വൈദ്യുതി തൂണുകളും തകര്‍ന്നു.പടന്ന പഞ്ചായത്തില്‍ ഓരിയില്‍ തെങ്ങുകള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. മത്സ്യതൊഴിലാളി പി.കെ.രഘുവിന്റെ വീടിന്‌ മുകളില്‍ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ഭാഗികമായി നാശമുണ്ടായി. വള്ളത്തോള്‍ സ്‌മാരക വായനശാലക്ക്‌ സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ എം.രാജീവന്റെ വീടിനു മുകളില്‍ തെങ്ങ്‌ വീണു. ഓരി ചെമ്പന്റെമാട്‌ താമസിക്കുന്ന പി.വി.ഭാസ്‌ക്കരന്റെ വീടിനു മുകളിലും തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ നാശനഷ്‌ടം ഉണ്ടായി.

NO COMMENTS

LEAVE A REPLY