കരിവേടകത്തെ യുവാവിന്റെ തിരോധാനം; പൊലീസ്‌ സുള്ള്യയിലേക്ക്‌

0
5


കുറ്റിക്കോല്‍: കരിവേടകം, ഇയ്യന്തലത്തു നിന്നു കാണാതായ യുവാവിനെ കണ്ടെത്താനായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ സംഘം ഉടന്‍ സുള്ള്യയിലേക്ക്‌ പോകും.ഈ മാസം ഒന്നിനാണ്‌ കൂലിപ്പണിക്കാരനായ ലോലാക്ഷ(36)നെ കാണാതായത്‌. രാവിലെ 6.30 ന്‌ ജോലിക്കു പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിയത്‌.
അതിന്‌ ശേഷം തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ്‌ ഭാര്യ വിദ്യ ബേഡകം പൊലീസില്‍ പരാതി നല്‍കിയത്‌. ലോലാക്ഷന്‍ സുള്ള്യയിലേയ്‌ക്ക്‌ പോകാനുള്ള സാധ്യതയാണ്‌ ഉള്ളതെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY