റോഡിന്റെ ശോചനീയാവസ്ഥ: ഏത്തടുക്ക- കിന്നിംഗാര്‍ റൂട്ടിലെ ഏക ബസ്സും സര്‍വ്വീസ്‌ നിറുത്തി

0
8


പെര്‍ള: പെര്‍ളയില്‍ നിന്നും സ്വര്‍ഗ്ഗ വഴി വാണിനഗറിലേക്ക്‌ കൂടുതല്‍ ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ റൂട്ടില്‍ ഇപ്പോള്‍ ബസ്‌ സര്‍വ്വീസ്‌ കുറവാണ്‌. ഇതുമൂലം വാണിനഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക്‌ പോകുന്ന വിദ്യാര്‍ത്ഥികള്‍ വിഷമിക്കുന്നു. സ്‌കൂളിലേക്ക്‌ സ്വര്‍ഗ്ഗയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരമുണ്ട്‌. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗ്രാമീണ ബാങ്ക്‌, ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങള്‍ വാണിനഗറിലാണെങ്കിലും ബസ്‌ ഗതാഗതം ഇല്ലാത്തത്‌ നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നു.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കേരള സ്റ്റേറ്റ്‌ ബസ്സടക്കം ഏഴു ബസുകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയും കാട്ടിലൂടെയുള്ള യാത്രയും കാരണം ഓരോരോ ബസുകള്‍ സര്‍വീസ്‌ നിറുത്തുകയായിരുന്നു. ഇപ്പോള്‍ മൂന്ന്‌ സ്വകാര്യ ബസുകളാണ്‌ ഈ റൂട്ടിലുള്ളത്‌. ഇതിലും ചിലത്‌ സര്‍വ്വീസ്‌ മുടക്കാറുണ്ടെന്ന്‌ യാത്രക്കാര്‍ പറയുന്നു. കാസര്‍കോട്‌ നിന്നും രാവിലെ 9 മണിക്ക്‌ വാണിനഗറിലെത്തുന്ന ഒരു സ്വകാര്യ ബസാണ്‌ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം. ഈ ബസ്‌ മുടങ്ങിയാല്‍ സ്വര്‍ഗ്ഗയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക്‌ നടന്നു പോവേണ്ടി വരുന്നു. ഇടിമിന്നലും മഴയും ഉള്ള സമയത്താണ്‌ വിദ്യാര്‍ത്ഥികള്‍ മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെ നടക്കേണ്ടത്‌. പെര്‍ളയില്‍ നിന്നും സ്വര്‍ഗ്ഗ വരെ പുത്തൂര്‍ റൂട്ടിലോടുന്ന ബസ്സുകളുണ്ട്‌. പക്ഷെ സ്വര്‍ഗ്ഗയില്‍ നിന്നും വാണിനഗറിലേക്കാണ്‌ ബസ്‌ ഇല്ലാത്തത്‌. എന്റോസള്‍ഫാന്‍ പ്രദേശമായ പഡ്രെ, വാണിനഗര്‍ പ്രദേശത്തേക്ക്‌ കേരള കെ എസ്‌ ആര്‍ ടി സി ബസ്‌ അനുവദിക്കണമെന്ന്‌ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്‍മകജെ ഗ്രാമപഞ്ചായത്തും ഇതു സംബന്ധിച്ച്‌ ജില്ലാ കളക്‌ടര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. പക്ഷെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

NO COMMENTS

LEAVE A REPLY