അമിത വേഗതയും റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതും കെ.എസ്‌.ടി.പി റോഡില്‍ അപകടത്തിനു കാരണം

0
16


കാഞ്ഞങ്ങാട്‌: അമിത വേഗതക്കൊപ്പം നിര്‍മ്മാണത്തിലെ അപാകതയും കെ.എസ്‌.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥയാക്കുന്നു.
കെ.എസ്‌.ടി.പി റോഡിലെ മാണിക്കോത്ത്‌ ഇന്നലെ അടോട്ട്‌ സ്വദേശി അഭിലാഷ്‌ അപകടത്തില്‍പ്പെടാനിടയാക്കിയതു അമിത വേഗതക്കൊപ്പം റോഡ്‌ നിര്‍മ്മാണത്തിലെ അപാകതയുമാണെന്നു ആക്ഷേപമുയര്‍ന്നു.
മഴ ശക്തമായതോടെ ഈ റോഡില്‍ പലേടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്‌. പലേടത്തും റോഡ്‌ പുഴ പോലെ ആയിരിക്കുന്നു. അമിത വേഗതയിലോടുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ ഓടുമ്പോള്‍ നിയന്ത്രണം തെറ്റുന്നതു അപകടത്തിന്‌ ഇടയാക്കുന്നു.
കാഞ്ഞങ്ങാട്‌ ടി.ബി റോഡ്‌, കൊവ്വല്‍പ്പള്ളി, മഡിയന്‍, മാണിക്കോത്ത്‌, ചിത്താരി ഭാഗങ്ങളിലെല്ലാം റോഡില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്‌.
അമിത വേഗത നിയന്ത്രിക്കാനും, റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാനും ഉടന്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അപകടം കുറക്കാന്‍ റോഡില്‍ പലയിടത്തും നേരത്തെ സ്‌പീഡ്‌ ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. ഇത്‌ നിയമ വിരുദ്ധമാണെന്ന്‌ ആരോപിച്ചു ചിലയിടങ്ങളില്‍ നിന്ന്‌ ഇവ നീക്കം ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY