പെരുമ്പ്യോത്സവം നാടിനു ഉത്സവമായി

0
6


പരവനടുക്കം: പെരുമ്പള ഇ എം എസ്‌ ഗ്രന്ഥാലയവും യൂത്ത്‌ ക്ലബ്ബ്‌ പെരുമ്പളയും സംയുക്തമായി സംഘടിപ്പിച്ച പെരുമ്പ്യോത്സവം നാടിനു ഉത്സവമായി. കൊച്ചു കുട്ടികള്‍ മുതല്‍ 70 വയസുപിന്നിട്ടവര്‍ വരെ നാട്ടി മഹോത്സവത്തില്‍ അണിനിരന്നു.മണ്‍മറയുന്ന പഴമയെയും മണ്ണിനെയും തണ്ണീര്‍ തടങ്ങളെയും കാത്തു സൂക്ഷിക്കുമെന്നു ഉത്സവം വിളംബരം ചെയ്‌തു. ചേറാണ്‌ ചോറെന്ന സന്ദേശവുമായി ഒരു നാടൊന്നാകെ പാടത്തെ ചെളിയില്‍ കളിയും കാര്യവുമായി ഉല്ലസിച്ചു തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്‌ പെരുമ്പ്യോത്സവം നടത്തുന്നത്‌.സമാപന സമ്മേളനം താലൂക്ക്‌ ലൈബ്രറി കൗണ്‍സിലംഗം കെ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്തംഗം എന്‍ വി ബാലന്‍ മത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. പഞ്ചായത്തംഗമായ കരുണാകരന്‍ ആധ്യക്ഷം വഹിച്ചു.ടി മുരളീധരന്‍, എ ശ്രീഹരി സംസാരിച്ചു.

NO COMMENTS

LEAVE A REPLY