വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: പ്രതികളെ വെറുതെ വിട്ടു

0
10


കാസര്‍കോട്‌: വിവാഹ വാഗ്‌ദാനം നല്‍കി 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതികളെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി വെറുതെ വിട്ടു.മലപ്പുറം, കുറ്റിപ്പുറം നടുവട്ടം, പാറപ്പുറത്ത്‌ വീട്ടിലെ മുഹമ്മദ്‌ ബാവയുടെ മകന്‍ പി അബ്‌ദുള്‍ ഗഫൂര്‍ (36), കുറ്റിപ്പുറം, കനകശ്ശേരി വീട്ടിലെ ബാപ്പൂട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ്‌ എന്ന അമീര്‍ (34) എന്നിവരെയാണ്‌ കോടതി വിട്ടയച്ചത്‌.2013 മെയില്‍ കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച ശേഷം കാറില്‍ ബലമായി തട്ടിക്കൊണ്ടുപോയി മൈസൂരിലെ ഒരു ലോഡ്‌ജില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY