കാഞ്ഞങ്ങാട്ട്‌ ഇന്നലെ രാത്രി മൂന്നു കടകളില്‍ കവര്‍ച്ച

0
10


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നഗരത്തില്‍ വീണ്ടും കവര്‍ച്ച. മൂന്നു കടകള്‍ ഇന്നലെ രാത്രി കവര്‍ച്ച ചെയ്‌തു. ഒരിടത്ത്‌ ചുമരു തുരന്നാണ്‌ കവര്‍ച്ച നടത്തിയത്‌.നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ എല്‍ ഐ സി ബില്‍ഡിംഗിന്‌ സമീപത്തെ ഖാസി റെഡിമെയ്‌ഡ്‌ ഷോപ്പാണ്‌ ചുമരുതുരന്ന്‌ കവര്‍ച്ച ചെയ്‌തത്‌. കടയുടെ പിറക്‌ വശത്തെ ചുമരു തുരന്ന്‌ അകത്ത്‌ കയറിയ മോഷ്‌ടാക്കള്‍ കാല്‍ ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്‌ത്രങ്ങള്‍ മോഷ്‌ടിച്ചു. കടയ്‌ക്കകത്ത്‌ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്‌.
കുശാല്‍ നഗറിലെ സെയ്‌തിന്റെ ഉടമസ്ഥതയിലുള്ള റെഡിമെയ്‌ഡ്‌ കടയാണിത്‌. ഇന്ന്‌ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്‌ കവര്‍ച്ചാ വിവരം അറിയുന്നത്‌. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തി. തൊട്ടടുത്ത വുമണ്‍സ്‌ ചെരുപ്പു കടയിലും കവര്‍ച്ചാ ശ്രമം നടന്നു. കടയുടെ മുന്‍ ഭാഗത്തെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്‌.

NO COMMENTS

LEAVE A REPLY