കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംകുളത്തിന്‌ പുനര്‍ജന്മം

0
12


കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തിലെ, പൊട്ടംകുളം പുനര്‍ജനിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ അഞ്ച്‌ ലക്ഷം രൂപയും കാറഡുക്ക ബ്ലോക്കിന്റെ ഏഴര ലക്ഷം രൂപയും ഉള്‍പ്പടെ 12.5 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പൊട്ടംകുളം നവീകരിക്കുന്നത്‌. ഈ വര്‍ഷമാണ്‌ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഉദ്‌ഘാടനം ഈ മാസം അവസാനം നടത്തും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ്‌ പൊട്ടംകുളം. ഈ പ്രദേശത്തുള്ളവര്‍ക്ക്‌ ഏക്കര്‍ കണക്കിന്‌ കൃഷിയുള്ളതിനാല്‍ പൊട്ടംകുളം നവീകരിക്കുന്നതോടെ കൃഷിക്ക്‌ ആവശ്യമായ ജലസേചനത്തിനും കുളം ഏറെ ഉപകാരപ്രദമാവും. കുളത്തിന്റെ സമീപത്തുള്ള 50 ഓളം കുടുംബങ്ങള്‍ക്കും കുളം നവീകരണം പ്രയോജനപ്പെടും. പഴയ കാലത്ത്‌ കുളിക്കാനും അലക്കാനുമാണ്‌ കുളത്തിലെ ജലം ഉപയോഗിച്ചിരുന്നത്‌. ഇപ്പോള്‍ കുളത്തിന്‌ ആഴം കൂട്ടി ചുറ്റും പടവുകള്‍ ഉയര്‍ത്തി മനോഹരമാക്കി. കുളത്തിന്‌ സമീപത്തെ പ്രദേശം ശുചീകരിക്കുകയും ചുറ്റും മതില്‍ കെട്ടുകയും ചെയ്‌തു. കുളം നവീകരിക്കുന്നതിലൂടെ ഇടക്കാടിന്റെ പോയകാല ജലസമൃദ്ധിയെ തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഗ്രാമവാസികള്‍.

NO COMMENTS

LEAVE A REPLY