കടലാക്രമണ പ്രദേശങ്ങള്‍ നിയുക്ത എം പി സന്ദര്‍ശിച്ചു

0
9


കുമ്പള: കടലാക്രമണം രൂക്ഷമായ കോയിപ്പാടി കടപ്പുറം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചു.
ഇന്ന്‌ കാലത്ത്‌ യു ഡി എഫ്‌ നേതാക്കള്‍ക്കൊപ്പമാണ്‌ അദ്ദേഹം കടപ്പുറത്തെത്തിയത്‌. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തെ തുടര്‍ന്ന്‌ ഭീഷണിയില്‍ കഴിയുന്ന വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ അധികൃതരോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഉപ്പള, മുസോടി കടപ്പുറവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. യു ഡി എഫ്‌ നേതാക്കളായ എം സി ഖമറുദ്ദീന്‍, എം അബ്ബാസ്‌, സക്കീര്‍ അഹമ്മദ്‌, നാസര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY