മര ഉരുപ്പടികള്‍ തീവെച്ച്‌ നശിപ്പിച്ച നിലയില്‍

0
11

കാസര്‍കോട്‌: പുതിയ വീട്‌ നിര്‍മ്മാണത്തിന്‌ കൊണ്ടുവന്ന മര ഉരുപ്പടികള്‍ തീവെച്ച്‌ നശിപ്പിച്ചു. മീപ്പുഗുരി ആര്‍ ഡി നഗര്‍ കുഞ്ഞാലി വീട്‌ പണിയാന്‍ കഴിഞ്ഞ ദിവസം മില്ലില്‍ നിന്നും വാങ്ങിയ തേക്ക്‌, പ്ലാവ്‌ ഉരുപ്പടികളാണ്‌ തീവെച്ച്‌ നശിപ്പിച്ചതെന്നു പരാതിപ്പെട്ടു.ഇന്നലെ രാവിലെയാണ്‌ സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. സംഭവത്തിന്‌ പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്ന്‌ സംശയിക്കുന്നു. അരലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി കുഞ്ഞാലി പൊലീസില്‍ പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY