വിളവെടുപ്പ്‌ നൂറുമേനി;നല്ലവിലയും;അധ്വാനത്തിന്‌ ഫലം കിട്ടിയ നേന്ത്രവാഴ കര്‍ഷകര്‍ ആശ്വാസത്തില്‍

0
8


കാഞ്ഞങ്ങാട്‌:അധ്വാനത്തിന്‌ ഇത്തവണ നല്ല ഫലം കിട്ടിയ ആഹ്ലാദത്തിലാണ്‌ അരയിപുഴയോരത്തെ നേന്ത്രവാഴ കര്‍ഷകര്‍. നേന്ത്രവാഴക്കുലക്ക്‌ ഇപ്പോള്‍ വിപണിയില്‍ നല്ല വിലയാണ്‌. കാഞ്ഞങ്ങാട്‌ നഗരസഭയോട്‌ ചേര്‍ന്ന മടിക്കൈ പഞ്ചായത്തിലെ മുട്ടുച്ചിറ ഭാഗത്താണ്‌ നേത്രവാഴക്കുല വിളവെടുപ്പ്‌ തുടങ്ങിയത്‌. പുഴയോട്‌ ചേര്‍ന്ന വയലുകളിലും തെങ്ങിന്‍ തോപ്പുകളിലും വര്‍ഷങ്ങളായി വാഴക്കൃഷി നടന്നുവരുന്നുണ്ട്‌. നല്ല വളക്കൂറുള്ള പ്രദേശമായതിനാല്‍ ഇവിടെ നല്ല വിളവു ലഭിക്കുന്നു.
ഇവിടെ ഏക്കര്‍ കണക്കിന്‌ നേന്ത്രവാഴകള്‍ കൃഷി ചെയ്‌ത മുണ്ടോട്ടെ കെ അബൂബക്കറിന്റെ തോട്ടത്തില്‍ നിന്നു വിളവെടുത്ത ഒരു വാഴക്കുലക്ക്‌ ഇരുപത്‌ കിലോ വരെ തൂക്കമാണ്‌.
കാലവര്‍ഷം തുടങ്ങി കഴിഞ്ഞാല്‍ വെള്ളത്തിനടിയിലാകുന്ന പ്രദേശം കൂടിയാണിത്‌. അതുകൊണ്ട്‌ തന്നെ മഴ കനക്കും മുമ്പേ തന്നെ ഇത്തവണ ആദ്യ വിളവെടുത്തു. കഴിഞ്ഞ ദിവസം അഞ്ഞൂറിലധികം കുലകളാണ്‌ ഇവിടെ നിന്നും കച്ചവടക്കാര്‍ നേരിട്ട്‌ വാങ്ങിയത്‌. കിലോക്ക്‌ 57 രൂപ വരെ വിലയുണ്ട്‌.

NO COMMENTS

LEAVE A REPLY