ചന്ദ്രഗിരി പാലത്തിന്റെ തകര്‍ന്ന കൈവരിക്കു പകരം തകിട്‌ അടപ്പ്‌; അതിലൊന്ന്‌ കാറ്റടിച്ചു തെറുപ്പിച്ചു

0
13


കാസര്‍കോട്‌: കൊടുങ്കാറ്റിനെ പഴമുറം കൊണ്ടു തടയാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞു കേട്ടിട്ടില്ലേ?
അതുപോലൊരു പണി മരാമത്തധികൃതരും ഒപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ പാലമായ ചന്ദ്രഗിരിപാലത്തിന്റെ തകര്‍ന്ന കൈവരിക്കുപകരം തകരത്തിന്റെ ഷീറ്റുവച്ചു മറയ്‌ക്കുകയായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റ്‌ തകരഷീറ്റ്‌ അടിച്ചു തെറുപ്പിച്ചു. കാറ്റിന്റെ ദിശക്കെതിരായി പാലത്തിന്റെ മറു സൈഡിലും തകര ഷീറ്റ്‌ വച്ചിട്ടുണ്ട്‌. അത്‌ ആഞ്ഞടിക്കുന്ന കാറ്റില്‍ കൈവരിയുമിളക്കി പുഴയില്‍ മറിയുമോ എന്ന്‌ ആളുകള്‍ ആശങ്കപ്പെടുന്നു.
തീരദേശ റോഡ്‌ മെച്ചപ്പെട്ടതോടെ റോഡിലെന്നപോലെ പാലത്തിലൂടെയും വാഹനങ്ങള്‍ മിന്നിമാറുകയാണ്‌.
ഇതിനിടയില്‍ അല്‍പ്പമൊന്നു തെറ്റിയാല്‍ അപകടമുണ്ടായേക്കാം.
പാലത്തിന്റെ ഇരു ഭാഗത്തെയും കൈവരികള്‍ വാഹനങ്ങളിടിച്ചാണ്‌ തകര്‍ന്നതെന്നു കരുതുന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത വാഹനങ്ങള്‍ പിടികൂടി അവയില്‍ നിന്നു കൈവരി പുനസ്ഥാപിക്കാന്‍ നടപടിയെടുക്കേണ്ടതാണ്‌. അല്ലെങ്കില്‍ അധികൃതര്‍ ഉറപ്പുള്ള നിലയില്‍ കൈവരികള്‍ പുനസ്ഥാപിക്കണം. എന്നാല്‍ അതു രണ്ടും ചെയ്യാതെ തകരം കൊണ്ട്‌ സുരക്ഷിതത്വമുറപ്പാക്കുന്ന അധികൃത നിലപാട്‌ ജനങ്ങളോടുള്ള പരിഹാസമായി ചിലരൊക്കെ കാണുന്നു.

NO COMMENTS

LEAVE A REPLY