കടലാക്രമണം രൂക്ഷമാകുമെന്ന്‌ മുന്നറിയിപ്പ്‌

0
9


കാസര്‍കോട്‌: കേരള തീരത്ത്‌ ഉയര്‍ന്ന തിരമാലക്ക്‌ സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌.ഇന്ന്‌ രാത്രി 11.30 വരെ കാസര്‍കോട്‌ മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത്‌ മൂന്നുമുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌.താഴ്‌ന്ന പ്രദേശങ്ങളില്‍ ജല നിരപ്പ്‌ ഉയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. പടിഞ്ഞാറ്‌ ദിശയില്‍ നിന്ന്‌ മണിക്കൂറില്‍ 35 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്‌ വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്‌ നല്‍കി.

NO COMMENTS

LEAVE A REPLY