പാലക്കുന്നില്‍ ചുമര്‍ തുരന്ന്‌ വീണ്ടും കവര്‍ച്ച

0
15


പാലക്കുന്ന്‌: മൂന്നു ദിവസത്തെ ഇടവേളയ്‌ക്കുശേഷം പാലക്കുന്ന്‌ ടൗണില്‍ വീണ്ടും ചുമര്‍ തുരന്നു കവര്‍ച്ച. പാലക്കുന്ന്‌ അംബികാ കോളേജിനു മുന്‍വശത്തു പ്രവര്‍ത്തിക്കുന്ന ഖലീല്‍ റഹ്മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിലാണ്‌ കവര്‍ച്ച. കടയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ്‌ മോഷ്‌ടാവ്‌ അകത്തു കയറിയത്‌. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. മുണ്ടും ടീഷര്‍ട്ടും ധരിച്ച്‌ മുഖം മറച്ച ഒരാള്‍ കടയ്‌ക്കകത്ത്‌ കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY