മുള്ളേരിയ ഗാഡിഗുഡ്ഡെ റോഡില്‍ അനധികൃത പാര്‍ക്കിംഗ്‌:ഗതാഗത സ്‌തംഭനം പതിവ്‌

0
7


മുള്ളേരിയ:മുള്ളേരിയ ടൗണ്‍, ഗാഡിഗ്ഗുഡ്ഡെ റോഡിലെ അനധികൃത പാര്‍ക്കിംഗ്‌ വാഹന ഗതാഗതത്തിന്‌ തടസ്സം രൂക്ഷമാക്കുന്നതായി ആരോപണം. ഇരുചക്ര വാഹനങ്ങളും, വലിയ വാഹനങ്ങളും പാര്‍ക്ക്‌ ചെയ്യുന്നതുമൂലം മറ്റു വാനങ്ങള്‍ക്കു കടന്നുപോകാനും വഴി യാത്രക്കാര്‍ക്കു നടന്നുപോകാനും പ്രയാസമായിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
മുള്ളേരിയ ടൗണില്‍ കാര്‍, ജീപ്പ്‌, ടാക്‌സി എന്നിവ പാര്‍ക്ക്‌ ചെയ്യാന്‍ പ്രത്യേക സ്ഥലം ഉണ്ട്‌. എന്നാല്‍ അതുപേക്ഷിച്ചാണ്‌ ഗാഡിഗുഡ്ഡെ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതെന്നാണ്‌ പരാതി. ചിലര്‍ രാവിലെ പാര്‍ക്ക്‌ ചെയ്‌താല്‍ വൈകുന്നേരമേ വാഹനം മാറ്റുന്നുള്ളൂ. റോഡിന്റെ ഇരു ഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതുമൂലം വീതി കുറഞ്ഞ ഈ പ്രദേശത്ത്‌ വാഹന ഗതാഗത തട സ്സം നിത്യ സംഭവമായി മാറി കഴിഞ്ഞു. വൈകുന്നേരം സ്‌കൂള്‍ വിട്ട സമയത്ത്‌ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതോടെ വലിയ ഗതാഗത തടസ്സമാണ്‌ ഇവിടെ ഉണ്ടാവുന്നത്‌. ഇത്‌ വ്യാപാരികള്‍ക്കും വലിയ തലവേദനയായിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY