ഉണ്ണിത്താന്റെ വിജയം കല്യോട്ടെ ഇരട്ടക്കൊലയ്‌ക്ക്‌ എതിരായ വിധിയെഴുത്ത്‌:മുല്ലപ്പള്ളി രാമചന്ദ്രന്‍

0
12


കാസര്‍കോട്‌:രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം കല്യോട്ടെ ഇരട്ടക്കൊലയ്‌ക്ക്‌ എതിരായ ജനകീയ വിധിയെഴുത്താണെന്നു കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഡി സി സി ഓഫീസില്‍ ഇന്നു രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. വടകരയില്‍ കെ മുരളീധരന്റെ വിജയത്തിനു പിന്നിലും അക്രമരാഷ്‌ട്രീയത്തിനു എതിരായ ജനവികാരമാണ്‌. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്‌മാന്റെ പരാജയം അവിശ്വസനീയമാണ്‌. പരാജയത്തെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തും. പ്രൊഫ. കെ വി തോമസ്‌ അധ്യക്ഷനായ സമിതിയില്‍ പി സി വിഷ്‌ണുനാഥ്‌, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. സൈബര്‍ മേഖലയില്‍ കോണ്‍ഗ്രസ്‌ നേതാക്കളെ സ്വഭാവഹത്യ നടത്താന്‍ അനുവദിക്കില്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ സൈബര്‍ ലോകത്ത്‌ ഇടപെടുന്നത്‌ അനുവദിക്കാനാകില്ല-മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.എ.കെ.ആന്റണിക്കെതിരായ സൈബര്‍ അക്രമണങ്ങളെക്കുറിച്ച്‌ അന്വേഷിക്കും. കുറ്റക്കാരെ യാതൊരു കാരണവശാലും വെറുതെ വിടില്ല. സമൂഹ മാധ്യമങ്ങള്‍ പലപ്പോഴും തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയങ്ങള്‍ തീരുമാനിക്കുന്ന കാലമാണിത്‌. പാര്‍ട്ടി നയ പരിപാടികള്‍ കൂടുതല്‍ പേരിലേക്ക്‌ എത്തിക്കാനുള്ള പ്രവര്‍ത്തനമാണ്‌ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്‌-മുല്ലപ്പള്ളി പറഞ്ഞു.ഇന്നു വൈകുന്നേരം കല്യോട്ട്‌ നടക്കുന്ന രക്തസാക്ഷി കുടുംബസഹായഫണ്ട്‌ വിതരണത്തിനാണ്‌ മുല്ലപ്പള്ളി കാസര്‍കോട്ടെത്തിയത്‌.

NO COMMENTS

LEAVE A REPLY