മുട്ടം ബേരിക്കയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ്‌ അപകടനിലയില്‍

0
25


കുമ്പള: മുട്ടം ബേരിക്ക കടപ്പുറത്തു ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ്‌ അപകടനിലയിലായിരിക്കുന്നു.
ഇന്നലെ ഉണ്ടായ മഴയില്‍ ലൈന്‍ കടന്നുപോവുന്ന വൈദ്യുതി പോസ്റ്റ്‌ ഉറപ്പിച്ചിരുന്ന മണ്ണിടിഞ്ഞു. ശക്തമായൊരു കാറ്റടിച്ചാല്‍ വൈദ്യുതി പോസ്റ്റ്‌ പുഴയിലേക്കു മറിയുമെന്നു നാട്ടുകാര്‍ പറയുന്നു.വൈദ്യുതി പോസ്റ്റ്‌ അപകടനിലയിലായതിനെക്കുറിച്ചു ഉപ്പള വൈദ്യുതി സെക്ഷനിലറിയിച്ചിട്ടുണ്ടെന്നു കടപ്പുറം നിവാസികള്‍ പറഞ്ഞു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന്‌ അവര്‍ പരാതിപ്പെട്ടു

NO COMMENTS

LEAVE A REPLY