വ്യാപാരിയുടെ 3.6 ലക്ഷം രൂപ തട്ടിയ കേസ്‌; ഒരാള്‍ കൂടി അറസ്റ്റില്‍

0
12


കാസര്‍കോട്‌: കേസില്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു 3.6 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാളെ കൂടി വിദ്യാനഗര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ആലംപാടി, മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ അബ്‌ദുല്‍ ഖാദര്‍ ബി എം (19) ആണ്‌ അറസ്റ്റിലായത്‌. ചെങ്കള പടിഞ്ഞാര്‍ മൂല സ്വദേശിയായ മുഹമ്മദ്‌ സിനാ(19)നെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. കേസില്‍ നാലുപേരെ കൂടി കിട്ടാനുണ്ടെന്നു വിദ്യാനഗര്‍ പൊലീസ്‌ പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം. ചെങ്കള, ബംബ്രാണി നഗറിലെ ചേരൂര്‍ ഹൗസില്‍ താമസക്കാരനും വ്യാപാരിയുമായ സി എ മുനീര്‍ (24) ആണ്‌ പരാതിക്കാരന്‍. കേസില്‍പ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയ സംഘം ഒന്നര വര്‍ഷത്തിനുള്ളില്‍ 3.6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ്‌ പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരനായ മുനീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY