മുസോടിയിലും ശാരദാനഗറിലും കടലാക്രമണം തുടരുന്നു

0
20


ഉപ്പള: മുസോടിയിലും ശാരദാനഗറിലും കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. ശാരദാനഗറിലെ മത്സ്യത്തൊഴിലാളികളായ ശകുന്തള സാലിയാന്‍, സുനന്ദ, ശശികല എന്നിവരുടെ വീടുകള്‍ അപകട ഭീഷണി നേരിടുന്നു.മുസോടിയിലെ ഇസ്‌മയിലിന്റെ പറമ്പിലെ കാറ്റാടി മരങ്ങള്‍ ഇന്നലെ കടലെടുത്തു. ഇവിടെ പള്ളിയും എട്ടു വീടുകളും അപകട ഭീഷണിയിലാണ്‌. മുഹമ്മദ്‌, നഫീസ എന്നിവര്‍ വീട്‌ ഒഴിഞ്ഞു. ഇവിടെയുള്ള ബ്രിട്ടന്‍ റിസോര്‍ട്ടിന്റെ ഭിത്തി കടലെടുത്തു.

NO COMMENTS

LEAVE A REPLY