പാസഞ്ചര്‍ ഇപ്പോള്‍ പാട്ടുവണ്ടി

0
9


കാസര്‍കോട്‌: ട്രയിനുകളില്‍ സംഗീത വിരുന്നൊരുക്കി വിസ്‌മയമാകുകയാണ്‌ ഒരു കൂട്ടം യാത്രക്കാര്‍. രാവിലെ കണ്ണൂരില്‍ നിന്നും മംഗ്‌ളൂരുവിലേക്ക്‌ പോകുന്ന പാസഞ്ചര്‍ ട്രയിനും ഉച്ചയ്‌ക്ക്‌ ശേഷം മംഗ്‌ളൂരുവില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോകുന്ന എക്‌സ്‌പ്രസ്‌ ട്രയിനുമാണ്‌ അക്ഷരാര്‍ത്ഥത്തില്‍ പാട്ടുവണ്ടിയായി ഓടുന്നത്‌.ഈ ട്രയിനുകളില്‍ സ്ഥിരം യാത്രക്കാരായ ഒരു കൂട്ടം ആളുകളാണ്‌ വിരസമായ മണിക്കൂറുകളെ പാട്ടുപാടി ആനന്ദത്തിലാക്കുന്നത്‌. ഈ പാട്ട്‌ സംഘത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണേറെയും. മൈക്കും ചെറു സ്‌പീക്കറുമായാണ്‌ ട്രയിനുകളില്‍ ഇവരുടെ സംഗീത വിരുന്ന്‌.പിരിമുറുക്കമുള്ള ജീവിതത്തിനിടെ പാട്ട്‌ കേള്‍ക്കാന്‍ മറന്നു പോയവരാണ്‌ പലരും. എന്നാല്‍ ഈ ട്രയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ മനസ്സില്‍ സംഗീതത്തിന്റെ ശുദ്ധവായു കടത്തിവിട്ടിട്ടാണ്‌ സംഗീതമെന്ന ട്രാക്കിലൂടെ ചൂളംവിളിച്ച്‌ ഓടിപ്പോകുന്നത്‌.
സ്‌ത്രീകള്‍ ഉള്‍പ്പെട്ട പാട്ട്‌ സംഘത്തില്‍ നല്ല ഗായകരും ഉണ്ട്‌. പാട്ട്‌ പാടാനറിയാത്തവര്‍ താളം പിടിച്ച്‌ ഇവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു.

NO COMMENTS

LEAVE A REPLY