ട്രയിനില്‍ നിന്ന്‌ തെറിച്ച്‌ വീണ്‌ തമിഴ്‌നാട്‌ സ്വദേശിക്ക്‌ ഗുരുതരം

0
14


കാഞ്ഞങ്ങാട്‌: ട്രയിനില്‍ നിന്ന്‌ തെറിച്ചു വീണ്‌ തമിഴ്‌നാട്‌ സ്വദേശിക്ക്‌ ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ്‌ അപകടം.
ഗുരുതരപരിക്കേറ്റ തമിഴ്‌നാട്‌ സ്വദേശി പഴനിയെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന മാവേലി എക്‌സ്‌പ്രസ്സില്‍ നിന്നാണ്‌ തെറിച്ചു വീണത്‌. ട്രയിന്‍ കാഞ്ഞങ്ങാട്‌ വിട്ടശേഷം കാണാതായ പഴനിയെ കണ്ടെത്തുന്നതിനു കൂട്ടുകാര്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം കാഞ്ഞങ്ങാട്ട്‌ നടത്തിയ അന്വേഷണത്തിനിടയിലാണ്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ ട്രാക്കിനരികില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന പഴനിയെ കണ്ടത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ട്രയിനിന്റെ വാതില്‍ പടിയില്‍ ഇരുന്ന്‌ യാത്ര ചെയ്യുന്നതിനിടയില്‍ തെറിച്ചു വീണതാകാമെന്നു സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY