എല്ലാവര്‍ക്കും തുല്യ പരിഗണന: പ്രധാനമന്ത്രി

0
12


ഗുരുവായൂര്‍: എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്ന താണ്‌ ബി.ജെ.പി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ബി.ജെ.പി സംഘടിപ്പിച്ച അഭിനന്ദന്‍ സഭ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജയിച്ച വാരണാസിയും തോറ്റ കേരളവും എനിക്കു ഒരു പോലെയാണ്‌. വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബി.ജെ.പിയുടെ ഊര്‍ജ്ജം കെടുന്നില്ല. കേരളത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെ കേരളത്തിന്റെ വികസനം ഉറപ്പാക്കും. തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ശ്രമിക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും-പ്രധാനമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പു വിജയമല്ല, പുതിയ ഭാരത സൃഷ്‌ടിയാണ്‌ പ്രധാനം.
മൃഗ സംരക്ഷണവും മത്സ്യബന്ധനവും ഒരേ വകുപ്പിനു കീഴിലാക്കിയത്‌ വികസനത്തെ ലക്ഷ്യമാക്കിയാണ്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിപ പനിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌.കേന്ദ്ര സര്‍ക്കാരും തോളോടുചേര്‍ന്നു നിന്നു കൊണ്ടു നിപയെ നേരിടും. നിപയുടെ കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല- പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്‌ പി.എസ്‌.ശ്രീധരന്‍ പിള്ള ആധ്യക്ഷം വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തര്‍ജ്ജിമ ചെയ്‌തു.

NO COMMENTS

LEAVE A REPLY