സി പി എം നേതാവിനെ അക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

0
10


കാഞ്ഞങ്ങാട്‌: സി പി എം ലോക്കല്‍ കമ്മറ്റി അംഗത്തെ അക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അജാനൂര്‍, കടപ്പുറത്തെ ജിതിന്‍(19), അരുണ്‍ (28) എന്നിവരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്നലെ വൈകിട്ടാണ്‌ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍നഗരസഭാ അംഗവുമായ പ്രദീപ്‌കുമാറിനെ അക്രമിച്ചത്‌. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ബൈക്കിലെത്തിയ പ്രതികള്‍ വഴി ചോദിക്കുകയും പിന്നീടുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട്‌ ഓടിയെത്തിയവരാണ്‌ പരിക്കേറ്റ പ്രദീപനെ ആശുപത്രിയെത്തിച്ചത്‌. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായതെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY