സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; പവന്‌ 24,200 രൂപ

0
31


കാസര്‍കോട്‌: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്‌. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു 40 രൂപ കൂടി 3025 രൂപയിലെത്തി. പവന്‍ വില 24,200 രൂപയായും ഉയര്‍ന്നു. ഇന്നലെ 2985 രൂപയായിരുന്നു ഗ്രാം വില. ഇറാന്റെ ആണവനയങ്ങളുമായി ബന്ധപ്പെട്ട്‌ ഗള്‍ഫില്‍ ഉരുത്തിരിഞ്ഞ പുതിയ സംഭവ വികാസങ്ങളാണ്‌ ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കൂടാന്‍ ഇടയാക്കുന്നതെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY