കാണാതായ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി

0
23

കുമ്പള: പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ പൊലീസ്‌ മണിക്കൂറുകള്‍ക്കകം കണ്ടെത്തി. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു പതിനാറുകാരിയെയാണ്‌ കാണാതായത്‌. ഇതു സംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടയില്‍ വൈകുന്നേരം ബന്തിയോട്‌ വച്ച്‌ ബസ്‌ തടഞ്ഞുള്ള പരിശോധനയ്‌ക്കിടയിലാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. പെണ്‍കുട്ടിയെ കണ്ടെത്തിയതിനാല്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY