ജില്ലാ ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നം തീര്‍ക്കാന്‍ ജീവനക്കാര്‍ രംഗത്ത്‌

0
11


കാഞ്ഞങ്ങാട്‌: ജില്ലാ ആശുപത്രിയിലെ രൂക്ഷമായ ശുദ്ധജല പ്രതിസന്ധി തരണം ചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ രംഗത്ത്‌. ആശുപത്രിയിലെ കിണറിന്റെ ആഴം കൂട്ടുന്ന ജോലി തുടരുന്നു.ആശുപത്രിയിലേയ്‌ക്ക്‌ പ്രതിദിനം ഒന്നര ലക്ഷം ലിറ്ററോളം വെള്ളമാണ്‌ വേണ്ടി വരുന്നത്‌. എന്നാല്‍ കിണറില്‍ നിന്നു പതിനായിരം ലിറററ്‌ വെള്ളം മാത്രമാണ്‌ ലഭിക്കുന്നത്‌. സന്നദ്ധ സംഘടനകള്‍ എത്തിച്ചു നല്‍കുന്ന വെള്ളം ഉപയോഗിച്ചാണ്‌ ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹംര കാണുക എന്ന ലക്ഷ്യമിട്ട്‌ ആശുപത്രിയിലെ ജീവനക്കാര്‍ നാലു ദിവസമായി കിണറിന്റെ ആഴം കൂട്ടുന്ന ജോലി തുടരുകയാണ്‌. നേരത്തെ പതിനായിരം ലിറ്റര്‍ വെള്ളം കിട്ടിയ സ്ഥാനത്ത്‌ ഇപ്പോള്‍ ഇരട്ടി വെള്ളം കിട്ടി തുടങ്ങിയിട്ടുണ്ട്‌. കൂടുതല്‍ ആഴം കൂട്ടാന്‍ കഴിഞ്ഞാല്‍ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്‌ ജീവനക്കാര്‍.

NO COMMENTS

LEAVE A REPLY