ട്രയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക; ചവിട്ടുപടിയിലെ യാത്രക്കാരെ പിടിക്കാന്‍ പ്രത്യേക സ്‌ക്വാഡ്‌

0
12


കാസര്‍കോട്‌: ട്രയിനിലെ ചവിട്ടുപടിയില്‍ നിന്നുള്ള യാത്ര കര്‍ശനമായി തടയാന്‍ റെയില്‍വെ സംരക്ഷണ സേന നടപടി ആരംഭിച്ചു. ചവിട്ടു പടിയില്‍ നിന്നു യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണസേനയുടെ പ്രത്യേക സ്‌ക്വാഡ്‌ രംഗത്തിറങ്ങി.പാലക്കാട്‌ ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ്‌ മനോജ്‌ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന്‌ അതാത്‌ സെക്ഷനിലെ ഉദ്യോഗസ്ഥരാണ്‌ നേതൃത്വം നല്‍കുക.റെയില്‍വെ നിയമപ്രകാരം ചവിട്ടു പടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റകരമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ ഒരു വര്‍ഷത്തിനുള്ളില്‍ കാസര്‍കോട്‌ ആര്‍ പി എഫ്‌ സെക്ഷനില്‍ എഴുപത്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. 500 രൂപ പിഴയും മൂന്നു മാസം വരെ തടവുമാണ്‌ ഈ കുറ്റത്തിന്‌ ശിക്ഷ.ട്രയിനിലെ വാതിലില്‍ നിന്ന്‌ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടുന്നതു സാധാരണമാണ്‌. ഇതില്‍ പലരും മരണപ്പെടുന്നു. അതിലിരട്ടി പരിക്കേറ്റ്‌ അംഗഭംഗം വരെ അനുഭവിക്കുന്നു.

NO COMMENTS

LEAVE A REPLY