തീവ്ര ശുചീകരണ യജ്ഞം തുടങ്ങി; തലപ്പാടിയില്‍ കലക്‌ടര്‍ നേതൃത്വം നല്‍കി

0
8


കാസര്‍കോട്‌:പ്രധാന പാതയോരങ്ങളിലെ മാലിന്യം നീക്കുന്ന തീവ്ര ശുചീകരണ യജ്ഞം തുടങ്ങി.ജില്ലാ ഭരണകൂടം തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച്‌ നടത്തുന്ന തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഉദ്‌ഘാടനം തലപ്പാടിയില്‍ ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്‌ബാബു നിര്‍വ്വഹിച്ചു. സ്റ്റുഡന്റ്‌സ്‌ പൊലീസ്‌ കേഡറ്റ്‌, കുടുംബശ്രീ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികള്‍ എന്നിവരും യജഞത്തില്‍ പങ്കെടുത്തു.ദേശീയപാത, കാസര്‍കോട്‌-കാഞ്ഞങ്ങാട്‌ കെ എസ്‌ ടി പി റോഡ്‌ മറ്റു പ്രധാന പൊതുമരാമത്ത്‌ റോഡുകള്‍ എന്നിവയാണ്‌ ഇന്ന്‌ രാവിലെ 7മുതല്‍ 9.30 വരെ ശുചീകരണം നടത്തിയത്‌. കാലിക്കടവില്‍ സബ്‌കലക്‌ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍കോട്‌ എ ഡി എം സി ബിജുവും ശുചീകരണ പ്രവര്‍ത്തനം ഉദ്‌ഘാടനം ചെയ്‌തു. കാസര്‍കോട്ട്‌ ദേശീയപാതയും തീരദേശപാതയും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു.

NO COMMENTS

LEAVE A REPLY