കഞ്ചാവ്‌ സിഗരറ്റ്‌; 3 പേര്‍ അറസ്റ്റില്‍

0
9


മഞ്ചേശ്വരം: തലപ്പാടിയില്‍ കഞ്ചാവ്‌ സിഗരറ്റ്‌ വലിക്കുകയായിരുന്ന മൂന്നുപേരെ മഞ്ചേശ്വരം എസ്‌ ഐ സുഭാഷ്‌ ചന്ദ്രന്‍ അറസ്റ്റ്‌ ചെയ്‌തു.
ഇന്നു പുലര്‍ച്ചെ ഒരു മണിക്ക്‌ പൊലീസ്‌ പട്രോളിംഗിനിടെയാണ്‌ മംഗളൂരുവിലെ മുഹമ്മദ്‌ നൗഫല്‍ (24), ബണ്ട്വാളയിലെ അബ്‌ദുല്‍ ലത്തീഫ്‌ (26), മുഹമ്മദ്‌ ഹഫീസ്‌ (21) എന്നിവര്‍ പിടിയിലായത്‌. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY