ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്‍പതുകാരന്‌ അഞ്ചുവര്‍ഷം കഠിന തടവ്‌

0
37

കാസര്‍കോട്‌: ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്‌സോ കേസിലെ പ്രതിയെ അഞ്ച്‌ വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു.പെര്‍ള, ഇടിയടുക്ക സ്വദേശി ചിദാനന്ത ആചാരി (50)യെയാണ്‌ കാസര്‍കോട്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി പി എസ്‌ ശശികുമാര്‍ ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവനുഭവിക്കണം. പിഴയടച്ചാല്‍ ആ തുക പീഡന ശ്രമത്തിനിരയായ പെണ്‍കുട്ടിക്ക്‌ നല്‍കാനും ഉത്തരവിട്ടു. ഇരകള്‍ക്കുള്ള നഷ്‌ടപരിഹാരത്തുകക്ക്‌ കുട്ടിക്ക്‌ അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.2013 സെപ്‌തംബര്‍ 13ന്‌ ബദിയഡുക്ക പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കടയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ ബദിയഡുക്ക പൊലീസ്‌ ചാര്‍ജ്‌ ചെയ്‌ത കേസാണിത്‌.
പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ പി ആര്‍ പ്രകാശ്‌ അമ്മണ്ണായ ഹാജരായി.

NO COMMENTS

LEAVE A REPLY