പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ്‌ കളക്ടറുടെ നിരീക്ഷണത്തില്‍

0
17


കാസര്‍കോട്‌: തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്‌ ബാബു കളക്ടറേറ്റ്‌ മിനികോണ്‍ഫറന്‍സ്‌ ഹാളില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്നും വെബ്‌കാസ്റ്റിങ്‌ വഴി നിരീക്ഷിക്കും.പ്രശ്‌നബാധിത ബൂത്തുകളോരോന്നിലും സെറ്റ്‌ ചെയ്‌തു വച്ചിട്ടുള്ള വെബ്‌ക്യാമറയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളാണ്‌ കണ്‍ട്രോള്‍ റൂമില്‍ നിന്ന്‌ വീക്ഷിക്കുക.ബൂത്തുകളില്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍ക്ക്‌ സമീപത്തായി സ്ഥാപിക്കുന്ന വെബ്‌ക്യാമറ, വോട്ടര്‍ പോളിങ്‌ ബൂത്തിനകത്ത്‌ പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഒപ്പിയെടുക്കുക.അക്ഷയക്കാണ്‌ വെബ്‌കാസ്റ്റിങിന്റെ ചുമതല.ബിഎസ്‌എന്‍ എല്‍ ആണ്‌ വെബ്‌കാസ്റ്റിങിന്‌ ആവിശ്യമായ നെറ്റ്‌ വര്‍ക്ക്‌ നല്‍കുന്നത്‌.കാസര്‍കോട്‌ നിയോജകമണ്ഡലത്തില്‍ നാലും ഉദുമയില്‍ മൂന്നും കാഞ്ഞങ്ങാട്‌ 13വും തൃക്കരിപ്പൂര്‍ 23വും പ്രശ്‌നബാധിത ബൂത്തുകളാണ്‌ ഉള്ളത്‌. ഏപ്രില്‍ 20 നും 22 നും പരീക്ഷണാടിസ്ഥാനത്തില്‍ വെബ്‌കാസ്റ്റിങിന്റെ ട്രയല്‍ റണ്‍ നടത്തും.കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വെബകാസ്റ്റിങ്‌ നിരീക്ഷിക്കുന്നത്‌ കളക്ടര്‍ക്ക്‌ പുറമേ ,ഇലക്ഷന്‍ ജീവനക്കാര്‍,എന്‍.ഐ.സി ജീവനക്കാര്‍,കെഎസ്‌ഇബി ജീവനക്കാര്‍, ബിഎസ്‌എന്‍ എല്‍ ജീവനക്കാര്‍ എന്നിവരുടെ ഒരു പാനല്‍ തന്നെയുണ്ടാകും.

NO COMMENTS

LEAVE A REPLY