കൊടുവാളുകളുമായി യുവാവ്‌ ബസ്‌ യാത്രക്കിടയില്‍ പിടിയില്‍

0
13


കാഞ്ഞങ്ങാട്‌: കൊടുവാളുകളുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ബളാല്‍ സ്വദേശിയായ സതീശ(26)നെയാണ്‌ ഇന്നു രാവിലെ കല്ലഞ്ചിറയില്‍ വച്ച്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ചോദ്യം ചെയ്‌തുവരുന്നതായി വെള്ളരിക്കുണ്ട്‌ പൊലീസ്‌ പറഞ്ഞു. ബസില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ കല്ലഞ്ചിറയിലെത്തിയത്‌. ബസ്‌ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ സതീശന്റെ കൈവശം രണ്ടു കൊടുവാളുകള്‍ ഉള്ളതായി കണ്ടെത്തിയത്‌. തെങ്ങുകള്‍ മുറിക്കുന്ന തൊഴിലെടുത്തുവരുന്ന ആളാണ്‌ സതീശന്‍. എന്നാല്‍ എന്തിനാണ്‌ കൊടുവാള്‍ കൈവശം വച്ചിരുന്നതെന്നു വ്യക്തമല്ലെന്നു പൊലീസ്‌ പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്‌.

NO COMMENTS

LEAVE A REPLY