വീണ്ടും വ്യാജ വാഹന വേട്ട

0
20


മഞ്ചേശ്വരം: പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്‌ത രേഖകളൊന്നുമില്ലാത്ത ട്രയിലര്‍ വാഹനത്തിന്‌ നാഗാലാന്റില്‍ രജിസ്റ്റര്‍ ചെയ്‌ത മറ്റൊരു വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച്‌ കേരളത്തിലേക്ക്‌ നികുതി വെട്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച വാഹനം മഞ്ചേശ്വരം ആര്‍ടിഒ ചെക്ക്‌ പോസ്റ്റില്‍ പിടികൂടി.കഴിഞ്ഞ ആഴ്‌ചയും ഇതേ രീതിയിലുള്ള മറ്റൊരു വാഹനം പിടികൂടിയിരുന്നു. അതിന്റെ അന്വേഷണം മഞ്ചേശ്വരം പോലീസ്‌ നടത്തി വരികയാണ്‌.
ഗുജറാത്തില്‍ നിന്നും കോയില്‍ ലോഡുമായി ഒട്ടേറെ ചെക്ക്‌ പോസ്റ്റുകളിലും, മറ്റു ചെക്കിങ്ങ്‌ ഉദ്യോഗസ്ഥന്‍മാരെയും കബളിപ്പിച്ചാണ്‌ വാഹനം കേരളത്തിലെത്തിയത്‌.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം വിജയന്‍ ,ദിനേഷ്‌ കുമാര്‍ വി.കെ, അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ കെ മുസ്‌തഫ, പി വി ബിജു, ജയറാം ഇ, സുനില്‍ എം കെ ഓഫീസ്‌ അസിസ്റ്റന്റ്‌ മാരായ പ്രജിത്‌ കുമാര്‍, ധനരാജ്‌ എന്നിവരടങ്ങുന്ന ടീമാണ്‌ ഈ വെട്ടിപ്പ്‌ പിടികൂടിയത്‌.വാഹനം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മഞ്ചേശ്വരം പോലീസിന്‌ കൈമാറി.

NO COMMENTS

LEAVE A REPLY