പതിമൂന്നുകാരിയെ പീഡിപ്പിച്ച സൈനികന്‌ 10 വര്‍ഷം കഠിന തടവ്‌

0
10


കാസര്‍കോട്‌:?ട്രയിനില്‍ വെച്ച്‌ പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടില്‍പോയി പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ പത്ത്‌ വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴക്കും കോടതി ശിക്ഷിച്ചു. വലിയപറമ്പ്‌ പഞ്ചായത്തിലെ മാടക്കാല്‍ സ്വദേശി പുതിയവീട്ടില്‍ അഖില്‍ കുമാറിനെ(28)യാണ്‌ അഡീഷണല്‍ ജില്ലാസെഷന്‍സ്‌ കോടതി ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണം. പിഴതുക പെണ്‍കുട്ടിക്ക്‌ നല്‍കണം.സൈനികനായി ജോലി ചെയ്യുന്ന അഖില്‍ കുമാര്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന്‌ നാട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ട്രയിനില്‍ വെച്ച്‌ പെണ്‍കുട്ടിയുമായി പരിചയത്തിലായത്‌. ഹൊസ്‌ദുര്‍ഗ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പിന്നീട്‌ നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ഒരു ദിവസം വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY