കര്‍ണ്ണാടക പി യു സി പരീക്ഷയില്‍ ബദിയഡുക്ക സ്വദേശിക്ക്‌ ഒന്നാംറാങ്ക്‌

0
10


ബദിയഡുക്ക:കര്‍ണ്ണാടക പി യു സി പരീക്ഷയില്‍ ബദിയഡുക്ക സ്വദേശിക്ക്‌ ഒന്നാംറാങ്ക്‌. 600ല്‍ 596 മാര്‍ക്ക്‌ വാങ്ങിയാണ്‌ ബദിയഡുക്ക, കടപ്പു സുബ്രഹ്മണ്യ ഭട്ട്‌-ശാരദ ദമ്പതികളുടെ മകന്‍ കൃഷ്‌ണ ശര്‍മ്മ ഉജ്ജ്വല വിജയം നേടിയത്‌. വിട്‌ള, അളികെ, സത്യസായ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌. സംസ്‌കൃതം, ഗണിതം, സംഖ്യാശാസ്‌ത്രം, തുടങ്ങി അഞ്ചു വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ഇംഗ്ലീഷില്‍ 96 മാര്‍ക്കും നേടിയാണ്‌ കൃഷ്‌ണശര്‍മ്മ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്‌. ഇംഗ്ലീഷ്‌ പരീക്ഷാ പേപ്പര്‍ പുനഃപരിശോധന നടത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളതായി കൃഷ്‌ണശര്‍മ്മ കാരവലിനോട്‌ പറഞ്ഞു. ചാര്‍ട്ടേഡ്‌ അക്കൗണ്ടിംഗ്‌ പഠിക്കാനാണ്‌ ആഗ്രഹമെന്നു ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കര്‍ഷക കുടുംബമാണ്‌ ശര്‍മ്മയുടേത്‌.

NO COMMENTS

LEAVE A REPLY