ചെറുവത്തൂരില്‍ ട്രയിന്‍ യാത്രക്കാരന്റെ ബാഗ്‌ തട്ടിപ്പറിച്ചോടി

0
9


ചെറുവത്തൂര്‍:ട്രയിന്‍ പുറപ്പെടാന്‍ നേരം യാത്രക്കാരന്റെ ബാഗ്‌ തട്ടിപ്പറിച്ചോടി. ഇന്നലെ രാത്രി ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനിലാണ്‌ സംഭവം. മംഗലാപുരത്തേക്ക്‌ പോകുന്ന എഗ്മോര്‍ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന പാറപ്പള്ളി സ്വദേശി റാഫിയുടെ പണവും മൊബൈല്‍ഫോണും അടങ്ങിയ ബാഗാണ്‌ മോഷ്‌ടാവ്‌ തട്ടിപ്പറിച്ചോടിയത്‌.
ട്രയിന്‍ രാത്രി 8.15 വോടെയാണ്‌ റെയില്‍വെ സ്റ്റേഷനിലെത്തിയത്‌. ട്രയിന്‍ പുറപ്പെടാന്‍ നേരത്താണ്‌ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മോഷ്‌ടാവ്‌ ട്രയിനിന്റെ ജനലിനരികില്‍ വെച്ച യാത്രക്കാരന്റെ ബാഗെടുത്ത്‌ രക്ഷപ്പെട്ടത്‌. റാഫി ബഹളം വെച്ചതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രയിന്‍ നിര്‍ത്തി മോഷ്‌ടാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുളിലേക്ക്‌ മറഞ്ഞതിനാല്‍ സാധിച്ചില്ല. പണവും, മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളതാണ്‌ ബാഗ്‌. ഇതു സംബന്ധിച്ച്‌ റെയില്‍വെ പൊലീസിന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY