ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ നിന്ന്‌ സ്‌ത്രീയുടെ പണമടങ്ങിയ ബാഗ്‌ കവര്‍ന്നു

0
9


കുമ്പള: ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ നിന്ന്‌ പണവും മൊബൈല്‍ ഫോണും അടങ്ങിയ സ്‌ത്രീയുടെ ബാഗ്‌ കവര്‍ന്നു. ഇന്ന്‌ രാവിലെ സീതാംഗോളി ടൗണിലാണ്‌ സംഭവം.ടൗണിലെ ബസ്സ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന പാടി സ്വദേശിനി ഭാരതിയുടെ ബാഗാണ്‌ കവര്‍ന്നത്‌. കുടുംബസമേതം തറവാട്‌ വീട്ടിലേക്ക്‌ പോകാനായി ഇവിടെ ബസ്സിറങ്ങിയതായിരുന്നു. ബന്ധുക്കളെ കാത്ത്‌ ബസ്സ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ്‌ ബാഗ്‌ കവര്‍ന്നത്‌. ഇത്‌ സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ടൗണിലെ എയ്‌ഡ്‌പോസ്റ്റിനടുത്തുള്ള സി സി ടി വി ക്യാമറ പരിശോധിച്ചു വരികയാണ്‌.
ഒരു മാസം മുമ്പും സമാനമായ രീതിയില്‍ ഇവിടെ കവര്‍ച്ച നടന്നിരുന്നു. സീതാംഗോളി ടൗണില്‍ വെച്ച്‌ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ്‌ ബസ്സില്‍ നിന്നുമാണ്‌ കവര്‍ന്നത്‌. ഇവിടെ പൊലീസ്‌ എയ്‌ഡ്‌ പോസ്റ്റുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്‌. കവര്‍ച്ചക്കാരെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

NO COMMENTS

LEAVE A REPLY