അഹ്‌ലുബൈത്താണ്‌ ഇന്ത്യയിലെ നവോത്ഥാന നായകര്‍:കാന്തപുരം

0
5


പുത്തിഗെ: ഇന്ത്യയിലെ നവോത്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ പ്രവാചക കുടുംബമായ സയ്യിദുമാരാണെന്നും അവര്‍ ഉണ്ടാക്കിയെടുത്ത നവോത്ഥാനമാണ്‌ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രകാശിച്ചുനില്‍ക്കുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്‌താവിച്ചു. സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങള്‍ 13-ാം ഉറൂസ്‌ മുബാറക്‌ സമാപന സനദ്‌ദാന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ ഭാഗമായി കാസര്‍കോട്‌ ജനറല്‍ ആശുപത്രി പ്രസവാനന്തര ശുശ്രൂഷാ വാര്‍ഡ്‌ നവീകരണം ഉദ്‌ഘാടനവും കാന്തപുരം നിര്‍വഹിച്ചു. സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങളോടൊപ്പം കൂടെ പ്രവര്‍ത്തിച്ച എം. അന്തുഞ്ഞി മൊഗറിനെയും അബ്‌്‌ദുര്‍റഹ്‌്‌മാന്‍ അഹ്‌സനിയെയും മാലിക്‌ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ സ്‌മാരക അവാര്‍ഡ്‌ നല്‍കി ആദരിച്ചു.
സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
മുഹിമ്മാത്ത്‌ കോളേജ്‌ ഓഫ്‌ ഇസ്ലാമിക്‌ സയന്‍സില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ 73 ഹിമമികള്‍ക്കും 7 ഹാഫിളുകള്‍ക്കും സനദ്‌ ദാനം കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ.സി. റോഡ്‌, സൈതാലി കാസിമി, റാശിദ്‌ ബുഖാരി പ്രസംഗിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍, സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ്‌ പി.എസ്‌. ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ ഹബീബുല്‍ അഹ്‌ദല്‍, സയ്യിദ്‌ ജലാലുദ്ദീന്‍ തങ്ങള്‍ മള്‌ഹര്‍, സയ്യിദ്‌ ഇബ്‌റാഹിം ഹാദി തങ്ങള്‍, സയ്യിദ്‌ അബ്ദുല്‍ ഖാദിര്‍ ബുഖാരി തങ്ങള്‍, സയ്യിദ്‌ ശഹീര്‍ തങ്ങള്‍ മള്‌ഹര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍, അബ്ബാസ്‌ മുസ്ലിയാര്‍, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ്‌ മുസ്ലിയാര്‍, ജാബിര്‍ സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹിമ്മാത്ത്‌ ജനറല്‍ സെക്രട്ടറി ബി.എസ്‌. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
പതിനായിരങ്ങള്‍ക്ക്‌ തബറുക്‌ വിതരണത്തോടെ പരിപാടി സമാപിച്ചു.

NO COMMENTS

LEAVE A REPLY