മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശനം;കേന്ദ്രത്തിനും വഖഫ്‌ ബോര്‍ഡിനും സുപ്രീംകോടതി കോടതി നോട്ടീസയച്ചു

0
17


ന്യൂദെല്‍ഹി: മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും സുപ്രീം കോടതി നോട്ടീസയച്ചു. മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്‌ മഹാരാഷ്‌ട്രയില്‍ നിന്നുള്ള ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ്‌ സുപ്രീം കോടതി നടപടി. ജസ്റ്റീസ്‌ എ എ ബോബ്‌ഡെ, ജസ്റ്റീസ്‌ അബ്‌ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.
സ്‌ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്നു ആരാണ്‌ തടയുന്നതെന്നു ഹര്‍ജി പരിഗണിച്ചു കൊണ്ടു കോടതി ചോദിച്ചു. സ്‌ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന്‌ ചോദിച്ച കോടതി മക്കയില്‍ എന്താണ്‌ സാഹചര്യമെന്നും ആരാഞ്ഞു. ശബരിമല വിധിയുള്ളതുകൊണ്ടാണ്‌ കേസ്‌ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
വഖഫ്‌ ബോര്‍ഡിനും നോട്ടീസയച്ചിട്ടുണ്ട്‌. പുനയില്‍ വൃന്ദസായികളായ യാസ്‌മീന്‍ സുബീര്‍ അഹമ്മദ്‌ പിര്‍സാദേ, സുബീര്‍ അഹമ്മദ്‌ നാസിര്‍ അഹമ്മദ്‌ പീര്‍സാദേ എന്നിവരാണ്‌ പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാമസ്‌ജിദില്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ കയറാന്‍ അനുവദിക്കണം എന്ന്‌ ആഴശ്യപ്പെട്ട്‌ നല്‍കിയ കത്ത്‌ പള്ളി തള്ളിയതിനെ തുടര്‍ന്നാണ്‌ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്‌.്‌

NO COMMENTS

LEAVE A REPLY