കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ അസി.കമാന്റര്‍ മരിച്ചു

0
22


കാഞ്ഞങ്ങാട്‌: പൊള്ളക്കട ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോസ്റ്റ്‌ ഗാര്‍ഡ്‌ അസി.കമാന്റര്‍ മരിച്ചു. പെരിയ ബസ്‌സ്റ്റോപ്പിനു സമീപത്തെ ഗംഗാധരന്റെ മകന്‍ രാഗില്‍ ഗംഗാധരന്‍ (26) ആണ്‌ ഇന്നു പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. സാരമായി പരിക്കേറ്റ സഹോദരി രഗ്‌ന(22) ആശുപത്രിയിലാണ്‌. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൊള്ളക്കട ദേശീപാതയിലാണ്‌ അപകടം. രാഗിലും സഹോദരിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ഭാഗത്തുനിന്നും വന്ന കാറിടിച്ചാണ്‌ അപകടം. സാരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY