കാസര്‍കോട്‌ ചിട്ടിത്തട്ടിപ്പ്‌ ; ഉടമകള്‍ കമ്പനിപൂട്ടി മുങ്ങി

0
22

കാസര്‍കോട്‌: ചിട്ടിയില്‍ ആളെ ചേര്‍ത്ത്‌ പണം തട്ടിയെടുത്ത്‌ കമ്പനി ഉടമകള്‍ മുങ്ങിയതായി പൊലീസില്‍ പരാതി.
ശിരിബാഗിലു റഹ്മത്ത്‌ നഗറിലെ സലാമുദ്ദീന്‍(54) നല്‍കിയ പരാതിയില്‍ കാസര്‍കോട്‌ നായക്‌സ്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ചിട്ടി സ്ഥാപനം നടത്തുന്നവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.
സ്ഥാപന നടത്തിപ്പുകാരായ രജിത്‌ കുമാര്‍, ദീപേഷ്‌ മേലത്ത്‌, ഉണ്ണികൃഷ്‌ണന്‍ കുക്കാര്‍, നിതീഷ്‌ അടുക്കം എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.
ചിട്ടിയില്‍ ചേര്‍ന്ന പരാതിക്കാരന്‌ 1,92,600 രൂപ നല്‍കാനുണ്ടെന്നും, ഇതിനുള്ള ചെക്ക്‌ കമ്പനി നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. പിന്നീട്‌ ഇക്കാര്യം സ്ഥാപനത്തില്‍ അറിയിക്കാന്‍ ചെന്നപ്പോഴാണ്‌ സ്ഥാപനം പൂട്ടി നടത്തിപ്പുകാര്‍ മുങ്ങിയതായ വിവരം അറിയുന്നതെന്ന്‌ പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY