പതിനഞ്ചുകാരനെ വീണ്ടും കാണാതായി

0
14


കുമ്പള: കഴിഞ്ഞ ദിവസം കാണാതാവുകയും പിന്നീട്‌ ബസ്സില്‍ നിന്ന്‌ കണ്ടെത്തുകയും കോടതി വീട്ടുകാരോടൊപ്പം വിട്ടയക്കുകയും ചെയ്‌ത പതിനഞ്ചുകാരനെ വീണ്ടും കാണാതായതായി പൊലീസില്‍ പരാതി.ചിര്‍ത്തോടി അറഫാ മന്‍സിലിലെ മറിയുമ്മയുടെ മകന്‍ മുഹമ്മദ്‌ അന്‍ഷാദി(15)നെയാണ്‌ കാണാതായത്‌. ഈ മാസം 9ന്‌ കുട്ടിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്നുള്ള മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയില്‍ ഇന്നലെ രാവിലെയാണ്‌ ഉപ്പള നയാബസാറില്‍ ബസ്സില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തിയത്‌. കുട്ടിയെ കസ്റ്റഡിയിലെടുത്ത കുമ്പള പൊലീസ്‌ കോടതിയില്‍ ഹാജരാക്കുകയും കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയക്കുകയും ചെയ്‌തിരുന്നു. വീട്ടിലെത്തിയതിന്‌ ശേഷം ഇന്നലെ വൈകിട്ടോടെയാണ്‌ കുട്ടിയെ വീണ്ടും കാണാതായതെന്നാണ്‌ കുമ്പള പൊലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY