ബസില്‍ കടത്തിയ സ്‌ഫോടക വസ്‌തുക്കളുമായി യുവാവ്‌ അറസ്റ്റില്‍

0
14


മുള്ളേരിയ: കെ എസ്‌ ആര്‍ ടി സി ബസില്‍ കടത്തിയ സ്‌ഫോടക വസ്‌തുക്കളുമായി യുവാവ്‌ അറസ്റ്റില്‍. സുള്ള്യ, കല്ലുഗുണ്ടിയില്‍ താമസക്കാരനും കോയമ്പത്തൂര്‍ സ്വദേശിയുമായ വിജയന്‍ (40) ആണ്‌ അറസ്റ്റിലായത്‌. മദ്യകടത്ത്‌ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ്‌ സംഘം കൊറ്റിയാടിയില്‍ ബസ്‌ തടഞ്ഞ്‌ പരിശോധന നടത്തുന്നതിനിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാളില്‍ നിന്നു 50 ജലാറ്റിന്‍സ്റ്റിക്ക്‌, 50 തിരി എന്നിവ പിടികൂടി. പ്രതിയെ ആദൂര്‍ പൊലീസിനു കൈമാറിയതായി എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY